കൊച്ചി: വെള്ളിത്തിരയിലെ താരങ്ങൾ ഏറ്റുമുട്ടുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് 18ന് ഹൈദരാബാദിൽ തുടങ്ങും. 9ന് തെലുഗു വാരിയേഴ്സുമായാണ് മലയാള സിനിമാ താരങ്ങളുടെ ടീമായ കേരള സ്ട്രൈക്കേഴ്സിന്റെ ആദ്യമത്സരം. കുഞ്ചാക്കോ ബോബനാണ് നായകൻ. ടീം അംഗങ്ങൾ: ഇന്ദ്രജിത്ത്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദൻ, രാജീവ് പിള്ള, അർജുൻ നന്ദകുമാർ, വിവേക് ഗോപൻ, മണിക്കുട്ടൻ, സിജു വിൽസൺ, ഷഫീഖ് റഹ്മാൻ, വിനു മോഹൻ, പ്രശാന്ത് അലക്സാണ്ടർ, നിഖിൽ മേനോൻ, അഞ്ജു ശിവറാം, പ്രജോദ് കലാഭവൻ, ആന്റണി പെപ്പെ, സിദ്ധാർത്ഥ് മേനോൻ, ജീൻ പോൾ ലാൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |