ആലങ്ങാട്: കൃഷിയിട അധിഷ്ടിത ഫാം പദ്ധതിയുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ലോക്കിന് കീഴിലെ കൃഷിഭവനുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 10 കർഷകരുടെ വീതം ഫാം പ്ലാനുകൾ വിദഗ്ദ്ധരുമായി ചർച്ച ചെയ്ത് അന്തിമരൂപം നൽകി. ഇടുക്കി ഫാം സൂപ്രണ്ട് ബിജുമോൻ സക്കറിയ പദ്ധതി വിശദീകരണം നടത്തി. ഡോ. ടി.ആർ.ഷേർളി, ട്രീസ മോളി, ഡോ.സിമി റോസ്, പി.എൻ. രാജു, ടി.എൻ.നിഷിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |