കൂത്താട്ടുകുളം: കനിവ് പാലിയേറ്റീവ് കെയർ കൂത്താട്ടുകുളം ഏരിയാ സന്നദ്ധസേന പരിശീലന ക്യാമ്പ് ജില്ലാ സെക്രട്ടറി എം.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.ബി.രതീഷ് അദ്ധ്യക്ഷനായി. ജില്ലാ ഡയറക്ടർ ബോർഡ് അംഗം ഖദീജ മൊയ്ദീൻ, നഗരസഭാ അദ്ധ്യക്ഷ വിജയ ശിവൻ, ഉപാധ്യക്ഷൻ സണ്ണി കുര്യാക്കോസ്, സി.പി.എം ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ്, കനിവ് സെക്രട്ടറി പി.കെ. പ്രസാദ്, ബേബി ജോസഫ് എന്നിവർ സംസാരിച്ചു. ബിന്ദു ജോൺ, പി.എസ്.ബിൻസി, ജിനോ അനിൽ, എൻ.എ. മീനു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. പരിശീലനം വ്യാഴാഴ്ച സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |