കൊച്ചി: ഇ.എൻ.ടി വിദഗ്ദ്ധരുടെ സമ്മേളനം എ.ഒ.ഐ കോൺ 2023 സമാപിച്ചു. സമ്മേളനം ഡോ. ശ്രീനിവാസ കമ്മത്ത് ഉദ്ഘാടനം ചെയ്തു. വി.പി.എസ് ലേക്ഷോർ എം.ഡി എസ്.കെ. അബ്ദുള്ള സംസാരിച്ചു. വി.പി.എസ് ലേക്ഷോർ ആശുപത്രി, അസോസിയേഷൻ ഒഫ് ഓട്ടോലാരിങ്കോളജിസ്റ്റ്സ് ഒഫ് ഇന്ത്യ, കൊച്ചിൻ സൊസൈറ്റി ഒഫ് ഓട്ടോലാരിങ്കോളജിസ്റ്റ്സ് ഫോർ മെഡിക്കൽ സർവീസസ് എന്നിവയാണ് സമ്മേളനം സംഘടിപ്പിച്ചത്.
ജന്മനാ കേൾവിയില്ലാത്ത കുട്ടികൾക്ക് സൗജന്യ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ 'സ്നേഹസ്വരം' പദ്ധതിയിലെ ആദ്യ ശസ്ത്രക്രിയ സീനിയർ കൺസൾട്ടന്റ് ഡോ. ഇടിക്കുള കെ. മാത്യൂസ്, ഡോ. ലക്ഷ്മി, ഡോ. രഞ്ജിത്ത്, ഡോ.ഗോകുൽ, ഡോ. ശ്വേത ഷേണായ് എന്നിവരുടെ നേതൃത്വത്തിൽ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |