തൃക്കാക്കര: സെ നോട് ടു ഡ്രഗ്സ് യെസ് ടു ഫിറ്റ്നസ്" എന്നതിന്റെ ഭാഗമായി നടന്ന വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ സംസ്ഥാന ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ ഡുഡു ആന്റണി (എറണാകുളം) ചാമ്പ്യൻ ഒഫ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. എറണാകുളം ജില്ലാ ചാമ്പ്യൻഷിപ്പ് നേടി. ജൂനിയർ വിഭാഗത്തിൽ ജംഷീർ മാസ്റ്റേഴ്സ് വിഭാഗത്തിൽ ഷാജി ടി.ആർ., ബർമുഡ ബീച്ച് മോഡൽ വിഭാഗത്തിൽ അബ്ദു റഹുഫ്, ഡെനിം ജീൻസ് മോഡൽ വിഭാഗത്തിൽ മുഹമ്മദ് നാഫി, മിസ് ഫിറ്റ്നസ് വിഭാഗത്തിൽ അഞ്ചു എസ്, മോം ഫിറ്റ്നസ് വിഭാഗത്തിൽ രാഖി.സി എന്നിവർ പട്ടങ്ങൾ കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |