കൊച്ചി: സയൻസ്, ടെക്നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്സ് എന്നീ മേഖലകളിൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി യു.എസ് കോൺസുലേറ്റ് ജനറൽ സഹകരണത്തോടെ നടത്തുന്ന മൂന്നുദിവസത്തെ ശില്പശാല കൊച്ചി സർവകലാശാലയുടെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയിൽ ആരംഭിച്ചു. ഹൈസ്‌കൂൾ സയൻസ് അദ്ധ്യാപികമാർക്ക് വേണ്ടിയാണ് ശില്പശാല. പ്രൊ വൈസ് ചാൻസലർ പി.ജി. ശങ്കരൻ, ചെന്നൈ യു.എസ് കോൺസുലേറ്റ് ജനറൽ സി.ഡി.ഒ സ്‌കോട്ട് ഹാർട്ടമാൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സി- സിസ് ഡയറക്ടർ ഡോ. പി. ഷൈജു, ഡോ. ഹരീഷ് എൻ. രാമനാഥൻ, ബൃന്ദ ജയകാന്ത്, ഡോ. അബേഷ് രഘുവരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |