കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടു ദിവസത്തെ മഹിളാ മാർക്കറ്റിന് ഇന്ന് രാവിലെ 10ന് വൈറ്റില മെട്രോ സ്റ്റേഷനിൽ തുടക്കമാകും. 52 വനിതാ സംരംഭകരും ഭിന്നശേഷിയുള്ളവർക്കും വിവിധ രോഗങ്ങളാൽ വലയുന്നവർക്കും വേണ്ടി പ്രവർത്തിക്കുന്ന 6 സംഘടനകളുമാണ് ഉത്പ്പന്നങ്ങളെത്തിക്കുക. ചെറുകടികളും മറ്റ് ഭക്ഷണസാധനങ്ങളും ഉൾപ്പെടുത്തിയ ഓട്ടിസം ക്ലബിന്റെ സ്റ്റാൾ. അമൃത സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച കരകൗശല വസ്തുക്കൾ, ഭിന്നശേഷിയുള്ളവർക്കായുള്ള സ്മൃതി സ്‌കൂളിലെ കുട്ടികളുടെ ക്രാഫ്റ്റ് വർക്കുകൾ എന്നിവയുമുണ്ടാകും. ചെടികൾ, വീട്ടിലുണ്ടാക്കിയ ഭക്ഷണ വസ്തുക്കൾ, അച്ചാറുകൾ, തുണിത്തരങ്ങൾ, വിഷരഹിത പച്ചക്കറികൾ, ഹാൻഡ്‌മേഡ് സോപ്പ്, ടെറാക്കോട്ട ഉത്പ്പനങ്ങൾ തുടങ്ങിയവ വിൽപ്പനയ്ക്കെത്തും. പ്രവേശനം സൗജന്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |