കളമശേരി: പൊതുജനങ്ങൾക്ക് സൗജന്യമായി നിയമസഹായം ലഭ്യമാക്കുന്ന ദേശീയ പദ്ധതിയായ ന്യായബന്ധുവിന്റെ ഭാഗമായി നുവാൽസിൽ പ്രൊബോണോ ക്ലബിന്റെ ഉദ്ഘാടനം സെൻട്രൽ യൂണിവേഴ്സിറ്റി ഒഫ് കേരള നിയമവിഭാഗം ഡീൻ ഡോ. കെ. സി. സണ്ണി നിർവഹിച്ചു. ഡി. എൽ. എസ്. എ - സെക്രട്ടറിയും സബ് ജഡ്ജുമായ രഞ്ജിത്ത് കൃഷ്ണൻ, ആക്ടിംഗ് വി. സി .ജസ്റ്റിസ് (റിട്ട) എസ്. സിരിജഗൻ , നുവാൽസ് അസി പ്രൊഫസർ ഡോ. അപർണ്ണ ശ്രീകുമാർ, അഡ്വ.പി .ജി. സുരേഷ് , അഡ്വ.ലത എം. എസ്. എന്നിവർ ക്ലാസെടുത്തു. ദ്വിദിന ശിൽപശാലയിൽ തർക്കങ്ങങ്ങളും പരിഹാരങ്ങളും എങ്ങനെയെന്ന് മനസിലാക്കുന്ന ഡെമോ വീഡിയോ പ്രദർശിപ്പിക്കുകയും ചെയ്തു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |