കൊച്ചി: സർക്കാർ ആശുപത്രിയിൽ കഴിയുന്ന നിർദ്ധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാൻ കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി വിഭാവനം ചെയ്ത സ്‌നേഹപ്പൊതി പദ്ധതി എറണാകുളം ജനറൽ ആശുപത്രിയിൽ ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാർട്ടി ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വ തായങ്കരി അദ്ധ്യക്ഷത വഹിച്ചു. ജോമോൻ കുന്നുംപുറം, സ്റ്റെലിൻ പുല്ലങ്കോട്, ലെവിൻ ചുള്ളിയാടൻ, ഗോഡ്‌സൺ മരത്തോന്തറ, അരുൺ ആന്റണി, കെ.കെ. ഗോപി, എൻ.കെ. സതീശൻ, സാമുവൽ കുര്യൻ, ട്രീഷൻ കൊടുവല്ലിപറമ്പിൽ, സാം വർഗീസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |