മട്ടാഞ്ചേരി: സാമൂഹിക കലാ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ സജീവ സാന്നിദ്ധ്യമായ അസ്ലം ഖാൻ കാനറാ ബാങ്കിൽ നിന്ന് മുപ്പത്തി ഒൻപത് വർഷത്തെ സേവനം പൂർത്തിയാക്കി വിരമിച്ചു. ജോലിയിൽ ദിവസ കൂലിക്കാരനിൽ നിന്നും സബ് സ്റ്റാഫായി. തുടർന്ന് ക്ലറിക്കൽ തസ്തികയിൽ എത്തിയാണ് വിരമിച്ചത്. ജീവകാരുണ്യ രംഗത്ത് നിശബ്ദ സേവനങ്ങളും നടത്തി. സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹാദരം സംഘടിപ്പിച്ചു. സലീം ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. എം. ഹബിബുളള, ഗായകൻ അഫ്സൽ, സക്കറിയ ഫെർണാണ്ടസ്, കെ. എ. ഹൂസൈൻ , ഷംസു യാക്കൂബ് , എൻ. കെ. എം ഷെരീഫ്, രാജീവ് പള്ളുരുത്തി, റോയി പെരേര, എം. എസ്. അബ്ദുൾ റൗഫ് , ബി. രാം പ്രകാശ്, ജാഫർ ഷാ, പി. ആർ സുരേഷ്, അനീഷ് കൊച്ചി, മസ്ഹർ ഷാ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |