കൊച്ചി: കരാർ തൊഴിലാളികൾക്ക് ജോലി സുരക്ഷ ഉറപ്പാക്കുക, സ്ഥിരം തൊഴിലുകളുടെ കരാർവത്കരണം അവസാനിപ്പിക്കുക, നിശ്ചിതകാല തൊഴിൽ നിയമനങ്ങൾ നിറുത്തിവയ്ക്കുക, തുല്യജോലിക്ക് തുല്യവേതനം നൽകുക, സ്ഥിരം സ്വഭാവമുള്ള തൊഴിലെടുക്കുന്ന കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സി.ഐ.ടി.യു നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ഇന്ന് രാവിലെ 10ന് ഏലൂർ ഫാക്ട് ജംഗ്ഷനിൽ നിന്ന് എഫ്.എ.സി.ടി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തും. സംസ്ഥാന കമ്മിറ്റിയംഗം എം.ജി. അജി ഉദ്ഘാടനം ചെയ്യും. എല്ലാ തൊഴിലാളികളും മാർച്ചിൽ പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, സെക്രട്ടറി പി.ആർ. മുരളീധരൻ എന്നിവർ അഭ്യർത്ഥിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |