പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിലെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കൃഷി സമൃദ്ധി പദ്ധതിയും കൃഷി വകുപ്പ് കതിർ ആപ്പിന്റെ സൗജന്യ രജിസ്ട്രേഷൻ ക്യാമ്പയിനും പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. മിഥുൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സാജൻ അദ്ധ്യക്ഷനായി. ഒക്കൽ പഞ്ചായത്ത് കൃഷി വകുപ്പ് കാർഷിക മേഖലയിലെ മറ്റ് സ്ഥാപനങ്ങളുമായി സംയുക്തമായി നടപ്പാക്കുന്ന പദ്ധതിക്ക് വേണ്ടിയുള്ള മൈക്രോ പ്ലാൻ യോഗത്തിൽ അവതരിപ്പിച്ചു. പഞ്ചായത്തിലെ മുതിർന്ന നെൽക്കർഷകനായ പോത്തൻ ഔസേപ്പിനെആദരിച്ചു. സൈജൻ എൻ.ഒ., മനോജ് തോട്ടപ്പള്ളി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |