തിരുവനന്തപുരം: കഴിഞ്ഞ പത്തുദിവസമായി കനകക്കുന്നിൽ നടക്കുന്ന "സഹകരണ എക്സ്‌പോ 2025" ഇന്ന് സമാപിക്കും. വൈകിട്ട് 5ന് ആരംഭിക്കുന്ന സമാപനസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.തമിഴ്നാട് സഹകരണവകുപ്പ് മന്ത്രി കെ.ആർ.പെരിയ കറുപ്പൻ മുഖ്യാതിഥിയായിരിക്കും. തുടർന്ന് രാത്രി 7.30ന് മസാല കോഫി ബ്രാൻഡ് അവതരിപ്പിക്കുന്ന മെഗാ കലാപരിപാടിയും നടക്കും.
പരമ്പരാഗത വ്യവസായമേഖലയിലെ സഹകരണസംഘ ഇടപെടലിനെ കുറിച്ച് സഹകരണ എക്സ്പോയിൽ ഇന്നലെ നടന്ന സെമിനാർ മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ആർട്ട്‌കോ പ്രസിഡന്റ് അനൂപ്,കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ,സുരഭി ചെയർമാൻ സുലോചനൻ,കാഡ്‌കോ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ,അബ്കാരി ക്ഷേമനിധി സംഘം ചെയർമാൻ കെ.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
തുടർന്ന് ഡിജിറ്റൽ സാക്ഷരതയെ കുറിച്ചുള്ള സെമിനാർ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് മാനേജ്‌മെന്റ് കോഴിക്കോട് പ്രൊഫ.സജി ഗോപിനാഥ്,ബാംഗ്ലൂർ ചാണക്യ യൂണിവേഴ്സിറ്റി വൈസ് ചാൻസലറും ഐ.സി.എ ഏഷ്യ പെസഫിക് റിസർച്ച് കമ്മിറ്റി ചെയർപേഴ്സണുമായ പ്രൊഫ.യശ്വന്ത് ഡോംഗ്രെ,ബാംഗ്ലൂർ ഐ.ടി ഫോർ ചേഞ്ച് ഡയറക്ടർ ഗുരുമൂർത്തി കാശിനാഥൻ,എ.സി.എസ്.ടി.ഐ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.സി.സഹദേവൻ എന്നിവർ പങ്കെടുത്തു.
അങ്ങാടി ആപ്പ്
സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങൾ സുഗമമായി വിറ്റഴിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ 'അങ്ങാടി ആപ്പ്' ഉടൻ സജ്ജമാകുമെന്ന് സഹകരണ എക്സ്പോയിൽ പ്രഖ്യാപിച്ചു. മന്ത്രി ഡോ.ആർ.ബിന്ദു ഇടുക്കി അയ്യപ്പൻകോവിൽ സർവീസ് സഹകരണ ബാങ്കിന്റെ ഉത്പന്നമായ ചുക്കുകാപ്പിയും വയനാട് അമ്പലവയൽ വ്യാപാരി വ്യവസായി വെൽഫെയർ സഹകരണസംഘം ഉത്പന്നങ്ങളായ റാഗി അവലോസ് ഉണ്ട,ജോവർ അവലോസ് ഉണ്ട, ഗോതമ്പ് അവലോസ് ഉണ്ട, കോറോള ബ്രൗൺ ടോക്, ചാമ ലിറ്റിൽ മില്ലറ്റ്, പേൾഡ് മില്ലറ്റ് എന്നിവ വിപണിയിലിറക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |