കൊച്ചി: സംസ്ഥാനത്തെ ഐ.ടി ജീവനക്കാർക്കായി പ്രോഗ്രസീവ് ടെക്കീസിന്റെയും ഇൻഫോപാർക്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടെക്കീസ് കലോത്സവം തരംഗ് രണ്ടു ദിവസം പിന്നിട്ടു. നാടൻപാട്ട്, കഥാരചന, മെഹന്തി ആർട്ട്, ടീഷർട്ട് പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങൾ ഇന്നലെ വിവിധ വേദികളിൽ നടന്നു.
മത്സരഫലങ്ങളിൽ 80 പോയിന്റുമായി കീ വാല്യൂ സോഫ്‌വെയർ സിസ്റ്റംസ് മുന്നിലെത്തി. 40 പോയിന്റുമായി ഇൻവൈസർ, വിപ്രോ എന്നിവ രണ്ടാം സ്ഥാനം പങ്കിടുന്നു. മൂന്നാം ദിവസമായ ഇന്ന് മൂന്ന് വേദികളിലായി ലളിതഗാനം, സോപാനസംഗീതം, കഥകളിസംഗീതം, വൃന്ദവാദ്യം, ദേശഭക്തിഗാനം, കവിതാരചന എന്നീ മത്സരങ്ങൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |