തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കൊച്ചി ഇരുമ്പിച്ചി പുതുക്കാട്ട് പറമ്പ് വീട്ടിൽ മുഹമ്മദ് സുൽഫിക്കർ (ഗിന്നർ- 25 ) മട്ടാഞ്ചേരി ചക്കുംകുളങ്ങര വീട്ടിൽ അൻസൽഷാ ( 27 ) എന്നിവരെയാണ് ശിക്ഷിച്ചത്. നാല് വർഷം കഠിന തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. കുമളി എക്‌സൈസ് ചെക്ക് പോസ്റ്റിലൂടെ 4 കിലോ കഞ്ചാവ് കടത്തിയ കേസിലാണ് വിധി. 2018 സെപ്തംബർ 12നായിരുന്നു കേസിനാസ്പദമായ സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |