കൊച്ചി: മുൻ ജനതാദൾ സെക്കുലർ സംസ്ഥാന പ്രസിഡന്റ് (നാണു വിഭാഗം) ഖാദർ മാലിപ്പുറത്തിന് അംഗത്വം നൽകി ആം ആദ്മി പാർട്ടി കേരള ഘടകം. എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസണിൽ നിന്ന് അംഗത്വം സ്വീകരിച്ച ഖാദറിന് കേരളാഘടകം വർക്കിംഗ് പ്രസിഡന്റ് ചുമതല നൽകി. രൂപീകരണ സമയത്തുള്ള ഊർജം പാർട്ടിക്ക് നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവാണ് ജെ.ഡി.എസ് (നാണു വിഭാഗം) പ്രസിഡന്റ് സ്ഥാനമടക്കം രാജിവയ്ക്കാൻ കാരണമെന്ന് ഖാദർ മാലിപ്പുറം പറഞ്ഞു. വിനോദ് മാത്യു വിൽസൺ, എ. അരുൺ, ഡോ. സെലീൻ ഫിലിപ്പ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |