പറവൂർ: മന്നം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന കാർഷികോത്സവത്തിന്റെ ഭാഗമായി കർഷകസംഗമവും ബാങ്ക് പുറത്തിറക്കിയ മൂല്യവർദ്ധിത ഉത്പന്നങ്ങളായ മഞ്ഞൾപ്പൊടി, ചക്കപ്പൊടി എന്നിവ വിപണിയിലിറക്കുന്നതും ജി.സി.ഡി.എ മുൻ ചെയർമാൻ സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൽ. ആദർശ് അദ്ധ്യക്ഷനായി. കമലാ സദാനന്ദൻ, കെ.എസ്. ഷാജി, കെ.എസ്. സനീഷ്, സുനിത ബാലൻ, എം.എൻ. കുമുദ, ഇ.എൻ. ജയകുമാർ എന്നിവർ സംസാരിച്ചു. വിവിധ ബാങ്കുകളുടെ കീഴിൽ തയ്യാറാക്കുന്ന ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു. മഞ്ഞൾ കൃഷി ശാസ്ത്രീയമായി എങ്ങിനെ ചെയ്യാം എന്ന വിഷയത്തിൽ കോട്ടുവള്ളി കൃഷി ഓഫീസർ ബേസിൽ ചാക്കോച്ചൻ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |