കൊച്ചി: നബാർഡിന്റെ സഹകരണത്തോടെ എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ സംഘടിപ്പിക്കുന്ന 30 ദിവസത്തെ മൈക്രോഫിനാൻസ് ആൻഡ് റിലേഷൻഷിപ്പ് മാനേജ്‌മെന്റ് പരിശീലനം തുടങ്ങി. നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ബൈജു എൻ. കുറുപ്പ് ഉദ്ഘാടനം നിർവഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അദ്ധ്യക്ഷത വഹിച്ചു. നബാർഡ് എറണാകുളം ജില്ലാ ഡെവലപ്‌മെന്റ് മാനേജർ അജീഷ് ബാലു, സഹൃദയ അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, പ്രോഗ്രാം ഓഫീസർ കെ.ഒ.മാത്യൂസ്, മൈക്രോ ഫിനാൻസ് ഡെവലപ്‌മെന്റ് മാനേജർമാരായ സി.ജെ. പ്രവീൺ, ഷൈജി സുരേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |