കാക്കനാട്: മിനിമം വേതനം വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുക, പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ആക്ട് പുറപ്പെടുവിക്കുക, സ്ഥിരം തൊഴിൽ മേഖലയിൽ കരാർവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർ എറണാകുളം ജില്ലാ ലേബർ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എ.ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ എംപ്ലോയീസ് മസ്ദൂർ ഫെഡറേഷൻ(ബി.എം.എസ്)സംസ്ഥാന പ്രസിഡന്റ് ജയപ്രകാശ് അദ്ധ്യക്ഷനായി. കെ.എൻ. ഗോപി, പി.ആർ. റിനീഷ്, മനു ജോസ്, ഡോളി, അജയകുമാർ, അജിത് അരവിന്ദ്, എ.എസ്. വിനീഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |