നെടുമ്പാശേരി: ഛത്തീസ്ഗഡിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച കന്യാസ്ത്രീ പ്രീതി മേരിയുടെ പാറക്കടവ് എളവൂരിലെ വീട്ടിലെത്തി ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കൾ കുടുബാംങ്ങളെ ആശ്വസിപ്പിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. പുഷദാസ്, സംസ്ഥാന കമ്മിറ്റി അംഗം പി.എസ്. ഷൈല, അങ്കമാലി ഏരിയ സെക്രട്ടറി ജിഷ ശ്യം, വില്ലേജ് പ്രസിഡന്റ് ആശ ദിനേശൻ, സെക്രട്ടറി താര സജീവ്, സി.പി.എം പാറക്കടവ് ലോക്കൽ സെക്രട്ടറി ജിബിൻ വർഗീസ്, പാറക്കടവ് പഞ്ചായത്ത് അംഗം രാഹുൽ കൃഷ്ണൻ, ജിത്ത് ലാൽ എന്നിവരാണ് വീട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |