കാക്കനാട്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ത്രിദിന കാർഷിക മേള പൊലിക 2025 തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ചു. സിനിമാതാരം സലിംകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷനായി. സംസ്ഥാന കർഷക അവാർഡ് ജേതാവ് പി.എസ്. സുജിത്ത് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.ജെ. ജോമി, അംഗങ്ങളായ ഉല്ലാസ് തോമസ്, എ.എസ്. അനിൽകുമാർ, ശാരദ മോഹൻ, ഷാരോൺ പനക്കൽ, ലിസി അലക്സ്, റഷീദ സലീം, ഷൈമി വർഗീസ്, പി.എം. നാസർ, എം.ബി. ഷൈനി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |