കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വോട്ട് ചെയ്ത് പഠിക്കാൻ അവസരമൊരുക്കി ജില്ലാ ഇലക്ഷൻ വിഭാഗം. തദ്ദേശ തിരഞ്ഞെടുപ്പ് ബോധവത്കരണ പദ്ധതിയുടെ (ലീപ്) ഭാഗമായാണിത്. ലീപുമായി ബന്ധപ്പെട്ട ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ച് മോക്ക് പോളിംഗ് യൂണിറ്റ് ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ അസി. കളക്ടർ പാർവതി ഗോപകുമാർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വിനോദ് രാജ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, മറ്റ് ഡെപ്യൂട്ടി കളക്ടർമാരായ വി.ഇ. അബ്ബാസ്, കെ. മനോജ്, സുനിത ജേക്കബ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി. ബിജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |