കാക്കനാട്: അംബേദ്കർ സാംസ്‌കാരിക സമിതിയുടെ മൂന്നാമത് ഡോ. ബി.ആർ. അംബേദ്കർ പുരസ്‌കാരം ചരിത്ര ഗവേഷകനും ഗ്രന്ഥകാരനുമായ ചെറായി രാമദാസിന് സമ്മാനിച്ചു. ഉമാ തോമസ് എം.എൽ.എ. പുരസ്‌കാരം വിതരണം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് ടി.എം. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എസ്.എസ്. സംസ്ഥാന രക്ഷാധികാരി വെണ്ണിക്കുളം മാധവൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി., പ്ലസ് ടു, ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങളും നൽകി. നഗരസഭാ വൈസ് ചെയർമാൻ ടി.ജി. ദിനൂപ്, അയ്യനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ടി. എൽദോ, എഴുത്തുകാരി ഭുവനേശ്വരി വല്ലാർപാടം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |