കൊച്ചി: നാളികേര വികസന ബോർഡ് സംഘടിപ്പിച്ച ആഗോള നാളികേര ദിനാഘോഷം ബോർഡ് അംഗം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. നാളികേര മേഖലയിലെ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ മികവ് പുലർത്തിയ സ്ഥാപനങ്ങൾക്ക് അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു. കേന്ദ്ര ഹോർട്ടിക്കൾട്ടർ കമ്മിഷണറും നാളികേര വികസന ബോർഡ് ചീഫ് എക്‌സിക്യുട്ടിവ് ഓഫീസറുമായ ഡോ. പ്രഭാത് കുമാർ മുഖ്യപ്രഭാഷണം നടത്തി.
ബോർഡ് ചെയർമാൻ സുബ്ബ നാഗരാജൻ, മുഖ്യ നാളികേര വികസന ഓഫീസർ ഡോ. ബി. ഹനുമന്ത ഗൗഡ സ്വാഗതവും ബോർഡ് സെക്രട്ടറി പ്രമോദ് പി കുര്യൻ നന്ദിയും പറഞ്ഞു. ആർ. ജയനാഥ്, ആർ. ദീപ്തി, എം.എ ലീനമോൾ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |