കൊച്ചി: ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റിയുടെ (ജിഓസ്) രണ്ടാം വാർഷിക സമ്മേളനത്തിന് നാളെ കൊച്ചിയിൽ തുടക്കമാകും. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന വൻകുടൽ ക്യാൻസറുകളുമായി ബന്ധപ്പെട്ടാണ് ഈ വർഷത്തെ സമ്മേളനം. കുണ്ടന്നൂരിലെ ലെമെറിഡിയൻ ഹോട്ടലിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രോഗപ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവയിലെ പുതിയ പുരോഗതികളെക്കുറിച്ച് ചർച്ച ചെയ്യും. ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റുകൾ, മറ്റ് മെഡിക്കൽ പ്രൊഫഷണലുകൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. വിദഗ്ദ്ധർ നയിക്കുന്ന നോൺഓപ്പറേറ്റീവ് മാനേജ്‌മെന്റിനെക്കുറിച്ചുള്ള പ്രത്യേക സെക്ഷനും ഉണ്ടായിരിക്കും.ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനൽ ക്യാൻസറുകളെക്കുറിച്ചുള്ള ബോധവത്കരണവും ചികിത്സയും ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന പ്രൊഫഷണൽ സംഘടനയാണ് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനൽ ഓങ്കോളജി സൊസൈറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |