മൂവാറ്റുപുഴ: കസ്റ്റഡി മർദ്ദനക്കേസിലെ അന്വേഷണ റിപ്പോർട്ട് ഈ ആഴ്ച റൂറൽ എസ് പി ക്ക് കൈമാറുമെന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.എം. ബൈജു പറഞ്ഞു. പെരുമ്പല്ലൂർ സ്വദേശി അമൽ ആന്റണിയെ കസ്റ്റഡിയിൽ മർദിച്ച് അവശനാക്കിയ സംഭവത്തിലാണ് അന്വേഷണറിപ്പോർട്ട് കൈമാറുന്നത്.
സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെകൂടി മൊഴി ശേഖരിക്കേണ്ടതുണ്ട്. തുടർന്ന് ശാസ്ത്രീയമായ പരിശോധനകൾ കൂടി നടത്തിയശേഷം റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |