കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയും ഐ.എം.എ കൊച്ചിയുമായി ചേർന്ന് എറണാകുളം പ്രസ്‌ക്ലബ് സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ-മാദ്ധ്യമ ഉച്ചകോടി നാളെയും മറ്റന്നാളുമായി കൊച്ചിയിൽ നടക്കും. കലൂർ ഐ.എം.എ ഹൗസിൽ നാളെ രാവിലെ 10.30ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രസ്‌ക്ലബ് പ്രസിഡന്റ് ആർ. ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ ഡോ. നളന്ദ ജയദേവ് ആമുഖ പ്രസംഗം നടത്തും. 21 ന് ഉച്ചയ്ക്ക് 2.3ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. മേയർ എം.അനിൽകുമാർ മുഖ്യാതിഥിയാകും. ആരോഗ്യമേഖല കൈകാര്യം ചെയ്യുന്ന 32 മാധ്യമപ്രവർത്തകർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |