കൊച്ചി: എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട്. ഡി.സി എറണാകുളം എന്ന പേരിലാണ് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് പ്രചരിപ്പിക്കുന്നത്. കളക്ടറുടെ ചിത്രം പ്രൊഫൈൽ പിക്ചർ അക്കിയാണ് അക്കൗണ്ട് തുടങ്ങിയത്. സമീപദിവസങ്ങളാണ് അക്കൗണ്ട് തുടങ്ങിയിട്ടുള്ളത് എന്നത് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളിൽ നിന്ന് വ്യക്തമാണ്. ജില്ലാ കളക്ടർ തന്നെയാണ് തന്റെ പേരിൽ വ്യാജ അക്കൗണ്ട് ആരംഭിച്ച വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഏവരും ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴിനാണ് എൻ.എസ്.കെ. ഉമേഷിന്റെ പിൻഗമായായി ജി. പ്രിയങ്ക എറണാകുളം കളക്ടറായി ചുമതലയറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |