കൊച്ചി: വൈ.എം.സി.എയുടെ തൃക്കാക്കര പ്രോജക്ട് സെന്ററിൽ നവീകരിച്ച ബാസ്‌കറ്റ്‌ബാൾ കോർട്ടിന്റെ വെഞ്ചിരിപ്പും ഉദ്ഘാടനവും ഡോ. അന്തനാസിയൂസ് ഏലിയാസ് മെട്രോപൊളിറ്റൻ നിർവഹിച്ചു. തുടർന്ന് നടത്തിയ ഇന്റർ കോർപ്പറേറ്റ് ത്രീ ഓൺ ത്രീ ബാസ്‌കറ്റ്‌ബാൾ ടൂർണമെന്റ് മുൻ വൈ.എം.സി.എ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് മാത്യു മുണ്ടാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രൊജക്ട് ചെയർമാൻ ഡോ. ടെറി തോമസ് എടത്തൊട്ടി മുഖ്യതിഥിയായിരുന്നു. 12 കോർപ്പറേറ്റ് ടീമുകൾ ഈ മത്സരത്തിൽ പങ്കെടുത്തു. പുരുഷ വിഭാഗത്തിൽ ഫ്രാഗോമെൻ, പെൺകുട്ടികളുടെ വിഭാഗത്തിൽ ടി.സി.എസ് കൊച്ചിയും വിജയികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |