കൊച്ചി: ഹൃദയദിനമായ 29ന് എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ റോട്ടറി കൊച്ചിൻ കോസ്‌മോസ് വാക്കത്തോൺ സംഘടിപ്പിക്കുന്നു. രാവിലെ 6.15നാണ് വാക്കത്തോൺ ആരംഭിക്കുക. ജില്ലാ കളക്ടർ ജി. പ്രിയങ്കയും റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3205 ഗവർണർ ഡോ. ജി.എൻ. രമേഷും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഡർബാർ ഹാൾ ഗ്രൗണ്ടിൽ ആരംഭിച്ച് ഫോർഷോർ റോഡിലൂടെ ഫൈൻ ആർട്‌സ് ഹാളിലേക്കും മേനക വരെയും തിരിച്ചുമുള്ള നാലു കിലോമീറ്റർ ദൂരമാണ് നടക്കേണ്ടത്. വാക്കത്തോണിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 98955 36000, 99959 78617 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |