നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 0484 എയ്റോ ലോഞ്ച് പ്രവർത്തനമാരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ ഇവിടെ അതിഥികളായെത്തിയത് 25,000ത്തിലേറെ പേർ. 12,000 റൂം ബുക്കിംഗുകളും നടന്നു. യാത്രക്കാരും സന്ദർശകരും ലോഞ്ച് സേവനം ഉപയോഗിക്കുന്നുണ്ട്.
6,12, 24 എന്നിങ്ങനെ മണിക്കൂർ നിരക്കിൽ ബുക്കിംഗ് സംവിധാനമുണ്ട്. താമസസൗകര്യം ഉപയോഗപ്പെടുത്തുന്നവരെ കൂടാതെ യാത്രയ്ക്ക് മുമ്പും ശേഷവും വിശ്രമിക്കാനും ലോഞ്ച് ഉപയോഗിക്കുന്നു. ഒറ്റയ്ക്ക് യാത്രചെയ്യുന്നവർക്കും പ്രവാസികൾക്കും ലോഞ്ച് സുരക്ഷിതവും സൗകര്യപ്രദവുമാണ്.
ലോഞ്ചിനകത്തായി കഫേയും റീട്ടെയിൽ ഷോപ്പുകളുമുണ്ട്. ടെർമിനലിന് അരികിലായതിനാൽ രാത്രി യാത്രക്കാർക്കും ദീർഘദൂര യാത്രക്കാർക്കും ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവുമാണിത്. സിയാലിന്റെ വ്യോമേതര വരുമാനം വർദ്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി 2024 സെപ്തംബറിൽ ഉദ്‌ഘാടനം ചെയ്ത ലോഞ്ച് ഒക്ടോബറിലാണ് പ്രവർത്തനമാരംഭിച്ചത്.
ലോഞ്ചിന്റെ വിസ്തീർണം
50,000 ചതുരശ്ര അടി
37 മുറികൾ
4 സ്യൂട്ടുകൾ
3 ബോർഡ് റൂമുകൾ
2 കോൺഫറൻസ് ഹാളുകൾ
കോ-വർക്കിംഗ് സ്‌പെയ്‌സുകൾ, ജിം, സ്പാ, ലൈബ്രറി എന്നിവയുമുണ്ട്
കോൺഫറൻസ് ഹാൾ, ബോർഡ് റൂം തുടങ്ങിയ പ്രീമിയം സൗകര്യങ്ങൾ മീറ്റിംഗുകൾക്കായും മറ്റും കോർപറേറ്റ് സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തുന്നു.
മീറ്റിംഗിൽ പങ്കെടുക്കേണ്ടവർക്ക് നഗരത്തിലേക്കുള്ള യാത്ര ഒഴിവാക്കാനാകുമെന്നതാണ് പ്രധാന ആകർഷണം.
പ്രീ-വെഡിംഗ് ഷൂട്ടുകൾ, പത്രസമ്മേളനങ്ങൾ, ബിസിനസ് സമ്മേളനങ്ങൾ എന്നിവയ്ക്കായും ഇവ പ്രയോജനപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |