പള്ളുരുത്തി: കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് പള്ളിക്ക് മുൻവശം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. കെ. ജെ. മാക്‌സി എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്ന് തുക ചെലവഴിച്ചാണ് ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഇടവക വികാരി ഫാ. ജോയ് ചക്കാലക്കൽ ലൈറ്റിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ. കെ. സുരേഷ് ബാബു, ജോബി പനക്കൽ, ഫാ. പ്രസാദ് കണ്ടത്തിപ്പറമ്പിൽ, ഫാ. ജോസ് മോൻ പള്ളിപ്പറമ്പിൽ, റീത്ത പീറ്റർ, മാർട്ടിൻ ആന്റണി, ജോ അമ്പലത്തിങ്കൽ, ജോർജ് പുളിമനയത്ത് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |