കൊച്ചി: കുട്ടികളിലെ ന്യൂറോളജി സംബന്ധമായ രോഗങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആധുനിക രീതിയിലുള്ള ഗവേഷണങ്ങളും വൈദ്യശാസ്ത്ര പരമായ സഹകരണങ്ങളും അനിവാര്യമാണെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ ശിശുരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഒമ്പതാമത് മൺസൂൺ സി.എം.ഇ കോണ്‌ക്ലേവ് ആവശ്യപ്പെട്ടു.
സമ്മേളനം ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് മുൻ ദേശീയ പ്രസിഡന്റ് ഡോ.ആർ. രമേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ഡോ.ജീസൻ.സി. ഉണ്ണി അദ്ധ്യക്ഷനായി. ഡോ. ദിലീപ് പണിക്കർ, ഐ.എ.പി സംസ്ഥാന സെക്രട്ടറി ഡോ. ഗോപി മോഹൻ, ഐ.എ.പി കൊച്ചി ബ്രഞ്ച് പ്രസിഡന്റ് ഡോ. വിവിൻ അബ്രാഹം, ഡോ. എബി മാത്യു, ഡോ. ഡേവിഡ്സൺ ദേവസ്യ, ഡോ. ഡോണ തെരേസ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |