കിഴക്കമ്പലം: ജോലിചെയ്തുവന്ന കമ്പനിയിൽനിന്ന് പണംതട്ടിയെടുത്ത് പുതിയ കമ്പനിയുണ്ടാക്കിയ മാനേജർ അറസ്റ്റിൽ. വളയൻചിറങ്ങര തളങ്ങാട്ടിൽ അനീഷിനെയാണ് (42) കുന്നത്തുനാട് പൊലീസ് അറസ്റ്റുചെയ്തത്. കമ്പനിഉടമ വിദേശത്തുനിന്ന് പലതവണയായി അയച്ചതുകയും കമ്പനിവക സാധനങ്ങൾ വിറ്റുകിട്ടിയതുകയും ഉൾപ്പടെ 43, 25,000രൂപ ഇയാൾ തട്ടിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കമ്പനിയിലെ ചില മെഷിനറികളും മറ്റും കടത്തി ഏലൂർ ഭാഗത്ത് റബർ ഉത്പന്നങ്ങൾ നിർമിക്കുന്ന പുതിയ സ്ഥാപനവും തുടങ്ങിയിരുന്നു. മെഷിനറികൾ വിറ്റ തുക കമ്പനി എം.ഡിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാതെ ഇയാൾക്കുമാത്രം ഓപ്പറേറ്റ് ചെയ്യാവുന്ന അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് വിദേശത്തേക്ക് കടന്നു. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |