കാക്കനാട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവിടങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് തീയതി നിശ്ചയിച്ചു. ഈ മാസം 13 മുതൽ 16 വരെ ഗ്രാമപഞ്ചായത്ത്, നഗരസഭ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടക്കും.കാക്കനാട് സിവിൽ സ്റ്റേഷൻ പ്ലാനിംഗ് ഹാളിൽ രാവിലെ 10 മുതലാണ് നറുക്കെടുപ്പ്. ബ്ലോക്ക് പഞ്ചായത്തിലെ സംവരണ വാർഡുകൾ നിർണയിക്കുന്നതിനുള്ള നറുക്കെടുപ്പ് 18ന് രാവിലെ 10 മുതൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കൊച്ചി കോർപ്പറേഷൻ വാർഡുകളുടെ നറുക്കെടുപ്പ് ഒക്ടോബർ 18ന് കൊച്ചി കോർപ്പറേഷൻ ടൗൺഹാളിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |