കൊച്ചി: ജില്ലാ കായികമേളയുടെ ആദ്യദിനം പത്ത് പൊന്നുകൾ വാരിക്കൂട്ടി പോയിന്റ് പട്ടികയിൽ ബഹുദൂരം മുന്നിലെത്തി കോതമംഗലം ഉപജില്ല. ഏഴ് വെള്ളിയും രണ്ട് വെങ്കലവുമടക്കം 71 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാരുടെ സമ്പാദ്യം. 50 പോയിന്റ് നേടിയ മാർബേസിൽ എച്ച്.എസ്.എസിന്റെയും 23 പോയിന്റ് സ്വന്തമാക്കിയ കീരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിന്റെയും കരുത്തിലാണ് കുതിപ്പ്.
അങ്കമാലി ഉപജില്ലയാണ് രണ്ടാമത്. നാല് വീതം സ്വർണവും വെള്ളിയും അഞ്ച് വെങ്കലും സ്വന്തമാക്കിയ അങ്കമാലിക്ക് 37 പോയിന്റാണുള്ളത്. 15 പോയിന്റുമായി എറണാകുളം, പെരുമ്പാവൂർ ഉപജില്ലകളാണ് മൂന്നാമത്.
സ്‌കൂളുകളിൽ ബഹുദൂരം മുന്നിലുള്ള മാർബേസിൽ എച്ച്.എസ്.എസിന് ആറ് വീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവും നേടി. 23പോയിന്റുമായി തൊട്ടുപിന്നിലുള്ള സെന്റ് സ്റ്റീഫൻസ് എച്ച്.എസ്.എസിന് നാല് സ്വർണവും ഒരു വെള്ളിയും. മൂക്കന്നൂർ എസ്.എച്ച് ഓർഫനേജ് സ്‌കൂളാണ് മൂന്നാമത്. ഒരു സ്വർണവും മൂന്ന് വീതം വെള്ളിയും വെങ്കലവും നേടി.
20 ഇനങ്ങളിലായിരുന്നു ഇന്നലെ ഫൈനൽ. ഇന്ന് 25 ഇനങ്ങളിൽ ഫൈനൽ അരങ്ങേറും. രാവിലെ നടന്ന ചടങ്ങിൽ കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എ. ശ്രീജിത്ത് മേള ഉദ്ഘാടനം ചെയ്തു. ആദ്യ ദിനം മീറ്റ് റെക്കാഡുകളില്ല.
ഉപജില്ല -പോയിന്റ്
കോതമംഗലം - 73
അങ്കമാലി - 37
എറണാകുളം - 15
പെരുമ്പാവൂർ - 15
വൈപ്പിൻ- 14
ആലുവ - 10
പിറവം - 4
മൂവാറ്റുപുഴ - 4
മട്ടാഞ്ചേരി - 3
കൂത്താട്ടുകുളം -3
കോലഞ്ചേരി -2
സ്‌കൂൾ - പോയിന്റ്
മാർബേസിൽ - 50
സെന്റ് സ്റ്റീഫൻസ് - 23
എസ്.എച്ച് ഓർഫനേജ്- 17
ശാലേം എച്ച്.എസ് -12
ഭഗവതി വിലാസം എച്ച്.എസ്- 9
എസ്.ടി.സി എച്ച്.എസ്.എസ് -9
രാജഗിരി എച്ച്.എസ്- 5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |