കൊച്ചി: സൈബർ സെക്യൂരിറ്റിയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും പഠന വൈദഗ്ദ്ധ്യം വർദ്ധിപ്പിച്ച് തൊഴിൽ ശാക്തീകരണം വർദ്ധിപ്പിക്കാനുള്ള ധാരണാപത്രത്തിൽ കൊല്ലം ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയും കൊച്ചിയിലെ ടെക്നോവാലി സോഫ്റ്റ്വെയർ ഇന്ത്യയും ഒപ്പുവച്ചു.
ടി.കെ.എം ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എസ്. അയൂബ്, ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. ഗൗരി മോഹൻ, ഡീൻ ഡോ. നിജിൽ രാജ്, ഡോ. മുഹമ്മദ് ഷഫീഖ് റഹ്മാൻ, ടെക്നോവാലി മാനേജിംഗ് ഡയറക്ടർ രാജേഷ് കുമാർ, ഡയറക്ടർ ബീന റൊസാരിയോ, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.കെ.വി സുമിത്ര എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |