പറവൂർ: പറവൂർ നഗരസഭയിൽ കഴിഞ്ഞ 15 വർഷമായി നടക്കുന്ന ദുർഭരണം, അഴിമതി, കെടുകാര്യസ്ഥത എന്നിവയുടെ നേർസാക്ഷ്യമായി എൽ.ഡി.എഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭരണസമിതിക്കെതിരെ കുറ്റപത്രം പുറത്തിറക്കി. സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. അഷ്റഫ് കുറ്റപത്ര സമർപ്പണം ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.എ. വിദ്യാനന്ദൻ അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറി ടി.വി. നിധിൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡിവിൻ കെ. ദിനകരൻ, എസ്. ശ്രീകുമാരി, എ.എം. ഇസ്മയിൽ, കെ.ജെ. ഷൈൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |