കളമശേരി:പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതി, അമൃത് പദ്ധതിയിൽ നിർമ്മിക്കുന്ന വാട്ടർ ടാങ്കിന്റെ നിർമ്മാണം, 2018ലെ പ്രളയത്തിൽ തകർന്ന മുട്ടാർ പാലത്തിന്റെ പുനർനിർമ്മാണം എന്നിവയുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷനായി. കളമശേരി നഗരസഭയിലെ അൽഫിയ നഗർ, അറഫാ നഗർ, വിദ്യാനഗർ, കുസാറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പൂർണമായി ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. 14.5 കോടി രൂപയുടെ ഭരണാനുമതി നൽകിയ പൊട്ടച്ചാൽ തോട് പ്രളയ നിവാരണ പദ്ധതി 11.93 കോടി രൂപക്കാണ് നിർമ്മാണക്കരാർ ഒപ്പുവച്ചത്. സീമ കണ്ണൻ, ജമാൽ മണക്കാടൻ, സൽമ അബൂബക്കർ, ജെസി പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |