കൊച്ചി: കെ.പി.എസ്.ടി.എ സംസ്ഥാന സമിതിയുടെ സ്വദേശ് മെഗാ ക്വിസ് ജില്ലാതല മത്സരങ്ങൾ കെ.പി.സി.സി വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു സാദത്ത് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ എച്ച്,എം സിസ്റ്റർ മനീഷ,സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ഷക്കീല ബീവി രഞ്ജിത് മാത്യു, അജിമോൻ പൗലോസ്, ജില്ലാ സെക്രട്ടറി ബിജു കുര്യൻ തുടങ്ങിയവർ സംസാരിച്ചു. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ജില്ലയിലെ 14 ഉപജില്ലകളിൽ നിന്നും വിജയികളായി എത്തിയ വിദ്യാർത്ഥികളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |