കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷൻ ഒരുക്കുന്ന കൊച്ചി ബിനാലെ ആറാം പതിപ്പിൽ സേവനമനുഷ്ഠിക്കാൻ സന്നദ്ധപ്രവർത്തകർക്ക് അവസരം. കലാസൃഷ്ടികൾ നിർമ്മിക്കാനും വേദികളിൽ സ്ഥാപിക്കാനും ഫൗണ്ടേഷനെ സഹായിക്കാനാണ് വൊളണ്ടിയർമാരെ നിയമിക്കുക. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവരാകണം. കലാചരിത്രം, ഫൈൻ ആർട്‌സ്, കൾച്ചറൽ സ്റ്റഡീസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിലെ അക്കാഡമിക പശ്ചാത്തലമുള്ളവർക്ക് മുൻഗണനയുണ്ടെങ്കിലും നിർബന്ധമല്ല. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നിർബന്ധമാണ്. ഒക്ടോബറിനും 2026 ഏപ്രിലിനും ഇടയിൽ 60 ദിവസം പ്രവർത്തിക്കാം. താത്പര്യമുള്ളവർ careers@kochimuzirisbinnale.org എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കണം. 200 വാക്കിൽ കവിയാത്ത ആമുഖത്തോടൊപ്പം അപേക്ഷിക്കണം. വിവരങ്ങൾക്ക്: +91 79943 17700.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |