കൊച്ചി: പക്ഷാഘാത ദിനാചരണത്തോടനുബന്ധിച്ച് സെൻട്രൽ ഗവൺമെന്റ് ഓഫീസർസ് അസോസിയേഷനും ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിസ്റ്റ് എറണാകുളം ശാഖയും ചേർന്ന് 'സ്‌ട്രോക്ക് പുനരധിവാസ സംഗമം - പ്രത്യാശ 2025" നവംബർ രണ്ടിന് സംഘടിപ്പിക്കും. രാവിലെ 10 മുതൽ ഒന്നുവരെ പനമ്പിള്ളിനഗർ ശിഹാബ് തങ്ങൾ റോഡിലെ സി.ജി.ഒ.എ ഹാളിലാണ് സംഗമം. സ്‌ട്രോക്ക് ബാധിതർക്കും ബന്ധുക്കൾക്കും പരിചാരകർക്കും പങ്കെടുക്കാം. സംശയങ്ങൾ പരിഹരിക്കാനും മാർഗനിർദ്ദേശങ്ങൾ നൽകാനും ന്യൂറോളജിസ്റ്റുമാർ, ഫിസിയോതെറാപ്പിസ്റ്റുമാർ, മന:ശാസ്ത്രജ്ഞർ തുടങ്ങിയവരുണ്ടാകും. 93884 83686, 90744 89688 എന്നീ വാട്ട്‌സാപ്പ് നമ്പരുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |