
കൊച്ചി: 'നല്ല നാളേയ്ക്ക് ആരോഗ്യകരമായ പാർശ്വഫലരഹിതമായ ഒരു ചുവട് വയ്പ്' എന്ന സന്ദേശവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്‌സ് കേരള (ഐ.എച്ച്.കെ) സംസ്ഥാന വ്യാപകമായി 75 സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പുകളും ആരോഗ്യബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. ജനറൽ മെഡിസിൻ, അലർജി, പീഡിയാട്രിക്, ഗൈനക്കോളജി, ജീവിതശൈലി രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്പേഷ്യലിസ്റ്റ് ഡോക്ടർമാർ ക്യാമ്പുകളിൽ സൗജന്യമായി രോഗികളെ പരിശോധിച്ച് മരുന്ന് നൽകും. ഓരോ ക്യാമ്പിലും 3തവണ തുടർ ചികിത്സയും ലഭ്യമാക്കും. ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം 26ന് പനങ്ങാട് ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ മുൻ നെതർലന്റ് അംബാസഡർ വേണു രാജാമണി നിർവഹിക്കും. വിവരങ്ങൾക്ക്: 9746918014, 7994346265.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |