
കൊച്ചി: കലൂരിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദവും പ്രതിഷേധവും മുറുകുമ്പോൾ, നവംബർ 30നകം നിർമ്മാണം പൂർത്തിയാക്കുമെന്ന് വിശാലകൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ). ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) മത്സരങ്ങൾ നടക്കു. നവീകരണത്തിന് പൊതുമേഖലാ സ്ഥാപനമായ കേരള സ്പോർട്സ് ഫൗണ്ടേഷനാണ് കരാർ.
അവരാണ് സ്റ്റേഡിയം സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് കൈമാറിയതെന്നും ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള ആവർത്തിച്ചു. മത്സരങ്ങൾക്ക് മാറ്റമുണ്ടാകില്ലെന്നും ഇന്നലെ ചേർന്ന എക്സിക്യുട്ടീവ് യോഗത്തിനു ശേഷം ജി.സി.ഡി.എ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സ്റ്റേഡിയം വിഷയത്തിൽ കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നാണ് സി.പി.എമ്മിന്റെ തിരിച്ചടി.
സി.പി.എമ്മിനും സാമ്പത്തിക ലാഭം: കോൺഗ്രസ്
സ്റ്റേഡിയം നവീകരണത്തിന് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്നതല്ലാതെ കരാർ ഒപ്പുവച്ചിട്ടില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ഹൈബി ഈഡൻ എം.പി പറഞ്ഞു.
നവീകരണത്തിന് 70 കോടി രൂപ എങ്ങനെയാണ് ചെലവഴിക്കുന്നതെന്ന് അവ്യക്തമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ വരെ തെറ്റിധരിപ്പിച്ചാണ് പദ്ധതിക്ക് കായികമന്ത്രി പിന്തുണ നൽകിയത്. സ്‌പോൺസറുമായി ഔദ്യോഗികമായ കരാറില്ലെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധിച്ച് ബി.ജെ.പി, ബി.ഡി.ജെ.എസ്
ജി.സി.ഡി.എ ഭരണ സമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി ജി.സി.ഡി.എ ഓഫീസ് മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു.
സിറ്റി ജില്ലാ പ്രസിഡന്റ് പി.ബി. സുജിത്ത് ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി. സതീശൻ, കെ.കെ പീതാംബരൻ, ഉമേഷ് ഉല്ലാസ്, സി.കെ ദിലീപ്, ബീനാ നന്ദകുമാർ, ടി. ബാലചന്ദ്രൻ, അശോകൻ, ഷാജി ഇരുമ്പനം തുടങ്ങിയവർ നേതൃത്വം നൽകി.
ജി.സി.ഡി.എ വാദങ്ങൾ
നവീകരണത്തിൽ സ്പോൺസർ തന്നിഷ്ടപ്രകാരം ചെയ്തിട്ടില്ല
നിർമ്മാണ കരാറുണ്ട്
നിർമ്മാണം വിലയിരുത്തുന്നുണ്ട്
മരം മുറിച്ചത് ചുറ്റുമതിലിന്
പെയിന്റിംഗ് മാറ്റിയതിൽ ദുരൂഹതകളില്ല
നവീകരണച്ചെലവ് ജി.സി.ഡി.എക്ക് അറിയില്ല.
മെസി വരും, മാർച്ചിൽ കളി നടക്കും
സ്റ്റേഡിയം- മെസി പദ്ധതിക്ക് പിന്നിൽ സി.പി.എമ്മിന് സാമ്പത്തിക താത്പര്യമുണ്ട്.
മുഹമ്മദ് ഷിയാസ്ഡി.സി.സി പ്രസിഡന്റ്
നവീകരണത്തിന്റെ മറവിൽ കോടികൾ വെട്ടിക്കാൻ സാഹചര്യമൊരുക്കിയ ജി.സി.ഡി.എ ഭരണസമിതി പിരിച്ചുവിടണം
പി.ബി. സുജിത്ത്
ജില്ലാ പ്രസിഡന്റ്
ബി.ഡി.ജെ.എസ് എറണാകുളം സിറ്റി
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേരളത്തിന്റെ വികസന സാദ്ധ്യതകളെ നശിപ്പിക്കരുത്. അന്താരാഷ്ട്ര മത്സരങ്ങൾ കേരളത്തിൽ നടക്കണമെന്നാണ് സി.പി.എമ്മിന്റെ നയം.
എസ്. സതീഷ്
ജില്ലാ സെക്രട്ടറി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |