
കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടിയിൽ മൂന്നു മാസത്തിലധികമായി ശമ്പളമില്ല. കഴിഞ്ഞ ഒരു വർഷമായി ശമ്പളം വൈകുന്നത് പതിവായിരുന്നെങ്കിലും ഇക്കുറി തുടർച്ചയായി മുടങ്ങിയതോടെ പ്രതിഷേധ സമരങ്ങൾ നടക്കുകയാണ്. എച്ച്.എം.ടി. മെഷീൻ ടൂൾസ് പുനരുദ്ധരിച്ച് പഴയ പ്രൗഢി വീണ്ടെടുക്കുമെന്ന് കേന്ദ്ര മന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു.
1990 വരെ മെഷീൻ ടൂൾസുകളുടെ 60 ശതമാനം നിർമ്മിച്ചിരുന്നത് ഇന്ന് ഒരു ശതമാനമായി കുറഞ്ഞു. മെഷീൻ ടൂൾസ് കൂടാതെ വാച്ച്, ട്രാക്ടർ , ബൾബ് , ട്യൂബ്, ബെയറിംഗ്സ് , പ്രിന്റിംഗ് മെഷീൻ , ഡെയറി മെഷീൻസ് എന്നിവയും നിർമ്മിക്കുന്നു.
എച്ച്.എം.ടി.യുടെ 781 ഏക്കർ ഭൂമിയിൽ 434 ഏക്കർ മെഡിക്കൽ കോളേജ്, കിൻഫ്ര പാർക്ക്, അദാനി ലോജിസ്റ്റിക്ക് പാർക്ക്, ഭാവിയിലെ ജുഡീഷ്യൽ സിറ്റി ഉൾപ്പെടെ വിവിധ പദ്ധതികൾക്കായി കൈമാറി. 1991 വരെ 3500 പേർ ജോലി ചെയ്തിരുന്ന കമ്പനിയിൽ ഇന്നുള്ളത് 117 സ്ഥിരം ജീവനക്കാർ. 300 കരാർ തൊഴിലാളികൾ.
പ്രവർത്തിക്കാൻ പണമില്ല
പ്രവർത്തന മൂലധനമില്ല.
ടെൻഡറുകളിൽ ഒന്നാം സ്ഥാനത്ത് വന്നാലും പുതിയ റിവേഴ്സ് ഓക്ഷൻ ടെൻഡർ രീതി പൊതുമേഖലകൾക്ക് ദോഷമാകുന്നു
എച്ച് എം.ടി.യുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുമ്പോൾ വില്പന വില കൃത്യമായി തിരിച്ചു കിട്ടുന്നില്ല
മാനേജുമെന്റ് കെടുകാര്യസ്ഥത
സാദ്ധ്യതകൾ
കഴിഞ്ഞ സാമ്പത്തിക വർഷം 1.7 ബില്യൺ ഡോളറിന്റെ മെഷീൻ ടൂൾസ് ഉപഭോഗം ഉണ്ടായി. 2033 ആകുമ്പോഴേക്കും 3.4 ബില്യൺ ഡോളറായി വളരുമെന്നാണ് പ്രതീക്ഷ. ഇ.വി , എ.ഐ, ഐ.ഒ.ടി തുടങ്ങിയ മേഖലകളിൽ കമ്പ്യൂട്ടറൈസ്ഡ് ന്യൂമെറിക്കൽ കൺട്രോൾ ആവശ്യകതയേറും.
പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കി എച്ച്.എം.ടി. സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എച്ച്.എം.ടി സംരക്ഷണ സമിതി ഇന്ന് വൈകിട്ട് 5 ന് സംരക്ഷണ സദസ് സംഘടിപ്പിച്ചിട്ടുണ്ട്
കെ.ബി. വർഗീസ് (ചെയർമാൻ)
അഡ്വ. മുജീബ് റഹ്മാൻ (കൺവീനർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |