
കൊച്ചി: യുക്തിവാദി പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 9ന് എറണാകുളം പബ്ലിക് ലൈബ്രറിക്ക് സമീപം സി.അച്യുതമേനോൻ ഹാളിൽ രാവിലെ 9.30മുതൽ വൈകിട്ട് 5വരെ ശാസ്ത്ര യുക്തിചിന്താ സെമിനാർ സംഘടിപ്പിക്കും. ജനപങ്കാളിത്ത ആസൂത്രണത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ ജനകീയാസൂത്രണം ബ്ലോക്ക് കോ-ഓർഡിനേറ്റർ എം.കെ. രാജേന്ദ്രൻ പ്രഭാഷണം നടത്തും. സ്വതന്ത്ര സമുദായങ്ങളുടെ ഹിന്ദുത്വവത്കരണം എന്ന വിഷയത്തിൽ എഴുത്തുകാരൻ ഡോ.അമൽ സി. രാജൻ വിഷയം അവതരിപ്പിക്കും. ആരാണ്, എന്താണ് ഞാൻ എന്ന വിഷയത്തിൽ ശാസ്ത്ര ഗ്രന്ഥകർത്താവ് രാജു വാടാനപ്പള്ളിയും നിർമ്മിത ബുദ്ധി ഉയർത്തുന്ന ആശങ്കകൾ എന്ന വിഷയത്തിൽ ഐ.ടി.വിദഗ്ധൻ രമേഷ് രാജശേഖരനും ക്ലാസ് എടുക്കും. മതപ്രീണനത്തിന്റെ ഇലക്ഷൻ പൂക്കാലം എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ സി.ആർ. നീലകണ്ഠൻ, അഡ്വ.ആശ ഉണ്ണിത്താൻ, ഷിബു ഈരിക്കൽ, വി.ടി. നാസർ, കെ. രവീന്ദ്രൻ, അഡ്വ.എസ്. ഗോപകുമാർ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |