
കൊച്ചി: അന്താരാഷ്ട്ര പുസ്‌തോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപിനാഥ് പനങ്ങാടിന്റെ പുസ്തകമായ 'മിന്നാമിന്നി" പ്രകാശനം ചെയ്‌തു. കേരള സാക്ഷരത മിഷൻ മുൻഡയക്ടറും ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യുട്ടീവുമായ അദ്ദേഹത്തിന്റെ അഞ്ചാമത്തെ പുസ്‌തകമാണിത്. എഴുത്തുകാരായ അമ്പിളി തൃപ്പൂണിത്തുറ, ജോ, ഡോ. സീന ഹരിദാസ്, ഷിബിൻ ജോർജ്, ശ്രീജ എന്നിവർ മിന്നാമിന്നിയിലെ കഥകൾ വായിച്ചു. എഴുത്തുകാരി റൂബി ജോർജ് അവതാരകയായി. പ്രസാധകൻ സി.വി ഹരീന്ദ്രനെ ആദരിച്ചു. കലാഭവൻ സുദർശൻ, രാമചന്ദ്രൻ പുറ്റുമാനൂർ, യുനുസ് വിനോദ, സതി സുധാകരൻ, ഉണ്ണിക്കൃഷ്ണൻ നൈമിഷാരണ്യം, ഡോ.കെ.ജെ. മാത്യൂസ്, ഹരിറാം, അംബിക എൻ., മീര, പ്രമോദ്, നൈന മണ്ണഞ്ചേരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |