
കാക്കനാട്: കേരള പൊലീസ് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ കാക്കനാട് ജോയിന്റ് കൗൺസിൽ ഹാളിൽ നടന്നു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ.അനീഷ് ഉദ്ഘാടനം ചെയ്തു. ടി.കെ.സജി അദ്ധ്യക്ഷനായി. ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം സജു ഉണ്ണിക്കൃഷ്ണൻ, വിജീഷ് ചന്ദ്രൻ, കെ.ജെ.ജോഷി എന്നിവർ സംസാരിച്ചു. വി.ആർ ശിവരാജൻ( പ്രസിഡന്റ് ), ടി.കെ.സജി(ജന.സെക്രട്ടറി),എസ്.രാജൻ (ട്രഷറർ),കെ.ജെ.ജോഷി , റെജിമോൻ (വൈസ് പ്രസിഡന്റ്മാർ ) സുരേഷ്, ഉണ്ണിക്കൃഷ്ണൻ (ജോ.സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |