
കൊച്ചി: നാടക കലാകാരനും കമ്മ്യൂണിസ്റ്റ് നേതാവും പത്രപ്രവർത്തകനുമായിരുന്ന എരൂർ വാസുദേവിന്റെ
56-ാമത് ചരമ വാർഷികദിനത്തിൽ സി.പി.ഐ പാലാരിവട്ടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എരൂർ വാസുദേവ് റോഡിൽ നടന്ന ചടങ്ങിൽ സി.പി.ഐ നേതാവ് ബീന കോമളൻ പതാക ഉയർത്തി. യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.പി.ഐ തൃക്കാക്കര മണ്ഡലം കമ്മിറ്റി അംഗം പി.കെ. സുധീർ അദ്ധ്യക്ഷനായി. ഗാനരചയിതാവ് ഷിബു ചക്രവർത്തി, ബീന കോമളൻ, ബി.ബി. അജയൻ, ലോക്കൽ സെക്രട്ടറി സി.ഡി. ദിലീപ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |