
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) വന്യജീവി ഫോറൻസിക് അന്വേഷണങ്ങളിലെ പുരോഗതികൾ എന്ന വിഷയത്തിൽ ഏകദിന ശില്പശാല ഡിസംബർ നാലിന് രാവിലെ 9.30 മുതൽ വൈകിട്ട് 5.30വരെ കുസാറ്റ് സെമിനാർ കോംപ്ലെക്സിൽ നടക്കും. സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, എം.എസ്.സി ഫോറൻസിക് സയൻസ് പ്രോഗ്രാം ആണ് പരിപാടി സംഘടിപ്പിക്കുന്നത്. നാഷണൽ ബയോഡൈവേഴ്സിറ്റി അതോറിറ്റിയിലെ സയന്റിഫിക് കൺസൾട്ടന്റ് ഡോ.ആർ. സുഗന്ത ശക്തിവേൽ, വൈൽഡ്ലൈഫ് ഇൻസ്പെക്ടർ ഡോക്കി അദിമല്ലയ്യ, സ്റ്റേറ്റ് വൈൽഡ്ലൈഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ, കേരള സംസ്ഥാന അസിസ്റ്റന്റ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്‌സ് മനു സത്യൻ എന്നിവരാണ് പ്രധാന സെഷനുകൾ കൈകാര്യം ചെയ്യുക. ഫോൺ: 81290 88672, 73067 97731, 75610 87830
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |